SHARE

സീസണ്‍ അവസാനത്തോടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് സ്‌പെയിന്‍ ഇതിഹാസ താരം സാവി. 37-കാരനായ സാവി നിലവില്‍ ഖത്തര്‍ ക്ലബായ അല്‍ സാദിന് വേണ്ടിയാണ് കളിക്കുന്നത്.

ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളായ സാവി, നാല് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളിലും എട്ട് ലാ ലിഗ വിജയങ്ങളിലും ടീമിനൊപ്പം പങ്കാളിയായിട്ടുണ്ട്. സ്‌പെയിന് വേണ്ടി 133 തവണ ജേഴ്‌സിയണിഞ്ഞ, അദ്ദേഹം, 2010 ലോകകപ്പ്, 2008 യൂറോ കപ്പ് വിജയങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. യൂറോകപ്പിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

2015-ല്‍ ഖത്തറിലെത്തിയ സാവി, ഏപ്രിലില്‍ ടീമിനൊപ്പം ആദ്യ കിരീടം നേടി. വിരമിച്ച ശേഷം പരിശീലനരംഗത്ത് തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം അറിയിച്ചു.