SHARE

ടെസ്റ്റ് സമനിലയില്‍ എന്ന വാര്‍ത്ത അധികം കേള്‍ക്കാത്ത വര്‍ഷമാണ് 2017. തുടര്‍ച്ചയായി 22 ടെസ്റ്റ് മത്സരങ്ങളാണ് ഈ വര്‍ഷം ഫലമറിഞ്ഞത്. മാര്‍ച്ച് 25ന് ധരംശാല ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെ തുടങ്ങിയ ‘സമനിലരഹിത’ ടെസ്റ്റ് മത്സരങ്ങളുടെ ജൈത്രയാത്ര അവസാനിച്ചത് കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇന്‍ഡീസ് സിംബാബ്വെ മത്സരം സമനിലയായതോടെയാണ്.

2017-ല്‍ ആകെ നടന്ന 37 ടെസ്റ്റുകളില്‍ 33 എണ്ണത്തിനും ഫലമുണ്ടായി. നാല് എണ്ണം മാത്രമാണ് സമനിലയായത്. ആഷസ് അടക്കം ഈ വര്‍ഷം ഇനിയും പത്ത് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനുണ്ട്.

1884 ഡിസംബറിനും 1892 മാര്‍ച്ചിനുമിടയില്‍ 22 ടെസ്റ്റുകള്‍ തുടര്‍ച്ചയായി ഫലം കണ്ടിരുന്നു. എന്നാൽ ഇതിനിടയില്‍ ഒരു മത്സരം ഉപേക്ഷിച്ചിരുന്നു. 2016 നവംബര്‍ 12നും 2017 മാര്‍ച്ച് ഏഴിനുമിടയില്‍ സമനനിലക്കുരുക്കില്‍ പെടാതെ 20 മത്സരങ്ങള്‍ നടന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നടന്ന168-ല്‍ 140 ടെസ്റ്റ് മത്സരങ്ങളിലും ഫലം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്