SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ആഷസ് ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പരിക്ക് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നു. സ്റ്റീവ് ഫിന്നിന് പരിക്കുമൂലം ആഷസ് നഷ്ടമാകുമെന്ന വാര്‍ത്തയാണ് ഇംഗ്ലീഷ് ക്യാമ്പില്‍ നിന്നും വരുന്നത്. നേരത്തെ ബെന്‍ സ്റ്റോക്കിനെ കളത്തിനു പുറത്തെ വിവാദങ്ങളുടെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കാല്‍മുട്ടിനേറ്റ പരിക്കാണ് ഫിന്നിന് തിരിച്ചടിയായത്. ഇതോടെ മികച്ചൊരു ബൗളറെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഫിന്‍ നാട്ടിലേക്ക് ഇന്ന് തിരിക്കും. പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റോക്കിന് പകരം അവസാന നിമിഷമാണ് ഫിന്‍ ടീമിലെത്തിയത്. ഓള്‍റൗണ്ടര്‍ മോയീന്‍ അലിയും പരിക്കിന്റെ പിടിയിലാണ്.

ജോ റൂട്ട് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്ത ശേഷം കളിക്കുന്ന ഏറ്റവും വലിയ പരമ്പരകൂടിയാണിത്. ടീം: ജോയ് റൂട്ട് (ക്യാപ്റ്റന്‍), മോയീന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോ, ജേക്ക് ബാള്‍, ഗാരി ബെല്ലന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, അലെസ്റ്റര്‍ കുക്ക്, മാസണ്‍ ക്രയിന്‍, ബെന്‍ ഫോക്സ്, ഡേവിഡ് മലാന്‍, ക്രയിഗ് ഓവര്‍ട്ടണ്‍, മാര്‍ക്ക് സ്റ്റോണിമാന്‍, ജെയിംസ് വിന്‍സ്, ക്രിസ് വോക്സ്.