SHARE

സംശയിക്കേണ്ട, ഇന്ന് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ പോവുന്നത് തലസ്ഥാന നഗരിയിലെ മൂന്നാം അന്താരാഷ്ട്ര മത്സരമാണ്. കേൾക്കുന്നവരെല്ലാം ഇത് സമ്മതിച്ച് തരണമെന്നില്ല, എന്നാൽ തർക്കിക്കാൻ വരുന്നതിന് മുൻപ് ഇത് കൂടി കേൾക്കൂ.  ആദ്യത്തെ രണ്ട് മത്സരങ്ങൾക്കും വേദിയായത് തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയമാണ്.

അതെ, കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എത്തുന്നത് തിരുവനന്തപുരത്താണ്. 1984 ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിനാണ് തിരുവനന്തപുരം ആദ്യം ആതിഥേയത്വം വഹിച്ചത്. തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷം 1988 ൽ വെസ്റ്റിൻഡീസുമായുള്ള മത്സരവും ഇവിടുത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു. ആദ്യ മത്സരം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിന്റെ പരാജയം ഏറ്റു വാങ്ങി.

യൂണിവേഴ്സിറ്റി സ്റ്റേഡിയം : ഒരു പഴയ കാല ചിത്രം

ഇപ്പോൾ അത്ലറ്റിക്സിനും ഫുട്ബോളിനുമായി ഉപയോഗിക്കുന്ന യൂണി വേഴ്സിറ്റി സ്റ്റേഡിയം 1940 ലാണ് മത്സരങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.ഹൈദരാബാദ് സംസ്ഥാനത്തെ ദിവാനായിരുന്ന സർ മിർസയാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.20000 പേരെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയം ഐ ലീഗ് ടീമായ ചിരാഗ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു‌.1980 കളുടെ അവസാനം വരെ കേരള ടീമും ഇവിടെ കളിച്ചിരുന്നു.

പുതുക്കിയ യൂണിവേഴ്സിറ്റി സ്റ്റേഡിയം