SHARE

മഴ മാറി മാനം തെളിഞ്ഞപ്പോൾ ആദ്യ ജയം (ടോസ്) ന്യൂസിലന്റിന്.ടോസ് നേടിയ കിവീസ് പ്രതീക്ഷിച്ചത് പോലെ ഇന്ത്യയെ ബാറ്റിംഗിനയച്ചു.മഴയെത്തുടർന്ന് 8 ഓവറാക്കി ചുരുക്കിയ മത്സരം 9.30 നാണ് ആരംഭിക്കുക.

വൈകുന്നേരം നിർത്താതെ പെയ്ത മഴയാണ് മത്സരം വൈകാൻ കാരണമായത്.മഴ തോർന്ന ഉടനെ തന്നെ മത്സരം ആരംഭിക്കാൻ പറ്റുന്നത് സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ മികവിനും കെ സി എ യുടെ കാര്യക്ഷമതയുടെയും തെളിവാണ്.ആറ്റു നോറ്റിരുന്ന് കിട്ടിയ ടി20 മത്സരം കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങൾ സ്റ്റേഡിയം നീലക്കടലാക്കി മാറ്റിയിരിക്കുകയാണ്.

ആരാധകരുടെ ആവേശം ശമിപ്പിക്കുവാൻ മഴയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതിന് ആർത്തലയ്ക്കുന്ന ഇവിടുത്തെ ഗ്യാലറി തെളിവാണ്.മഴയ്ക്ക് ശേഷം ബാറ്റിംഗിനിറങ്ങുന്ന ഇന്ത്യ റൺ മഴയൊഴുക്കുമെന്നാണ് ആരാധക പ്രതീക്ഷകൾ.