SHARE

പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിക്ക് അപൂര്‍വ റിക്കാര്‍ഡ്. പ്രധാനപ്പെട്ട രണ്ടു യൂറോപ്യന്‍ ലീഗില്‍ 100 ഗോള്‍ വീതം നേടിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് കവാനിയെ തേടിയെത്തിയത്. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്‌നും മാത്രമാണ് ഇതുവരെ ഈ കടമ്പ കടന്നിട്ടുള്ള താരങ്ങള്‍. ശനിയാഴ്ച്ച രാത്രി എയ്‌ഞ്ചേഴ്‌സിനെതിരേ ഇരട്ട ഗോള്‍ നേടിയതോടെ ഫ്രഞ്ച് ലീഗില്‍ 101 ഗോളുകളായി കവാനിയുടെ അക്കൗണ്ടില്‍.

ഇറ്റാലിയന്‍ സീരി എയില്‍ 112 ഗോളുകളാണ് കവാനിയുടെ സമ്പാദ്യം. ഇബ്രാഹിമോവിച്ചും ഈ നേട്ടം കൈവരിച്ചത് ഇതേ രണ്ടു ലീഗില്‍ കൂടിയാണ്. അതേസമയം ഹിഗ്വെയ്‌നാകട്ടെ സീരി എയിലും ലാലിഗയിലുമാണ് ഇരട്ട നേട്ടം കരസ്ഥമാക്കിയത്. യുവന്റസ്, ഇന്റര്‍ മിലാന്‍, എസി മിലാന്‍ ടീമുകള്‍ക്കായി ഇബ്ര 112 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.