SHARE

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ട നാപ്പോളിക്ക് സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോളയുടെ അഭിനന്ദനം.”ഇവർ അടിപൊളി ടീമാണ്.എന്റെ കരിയറിൽ ഞാൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ടീം” ഗാർഡിയോള പറയുന്നു.രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് തവണ ഈ ടീമിനെ തോൽപ്പിക്കുക എന്നത് നിസാരമായ കാര്യമല്ല.ശക്തമായ പോരാട്ടമാണ് നാപ്പോളി കാഴ്ച്ച വെച്ചത്.അവർക്കെതിരെ ജയിക്കാൻ ഞങ്ങൾക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.ഗാർഡിയോള എതിരാളികളെ പ്രശംസ കൊണ്ട് മൂടി.

ആക്രമണ ഫുട്ബോൾ കാഴ്ച്ച വെക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കാണികൾ പ്രതീക്ഷിച്ചതെന്തോ അത് തന്നെയാണ് നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ നേപ്പിൾസിലും ഇന്നലെ നടന്നത്.ഇരു ടീമുകളും മികച്ച ഫുട്ബോൾ കെട്ടഴിച്ച് വിട്ട മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് സിറ്റി ജയിച്ചു കയറിയത്.

ആറു ഗോൾ പിറന്ന മത്സരത്തിൽ വിജയിച്ച ശേഷം നാപ്പോളി പരിശീലകൻ മൗറീസിയോ സറിയ്ക്കടുത്തെത്തിയ ഗാർഡിയോള അഭിനന്ദനങ്ങളോടൊപ്പം ഈ ക്ലബ്ബിനെ താൻ സ്നേഹിക്കുന്നു എന്ന് കൂടി കോച്ചിനെ അറിയിച്ചിട്ടാണ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്.