SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഐ ലീഗ്‌ ടീമിനോട്‌ പരാജയമേറ്റു വാങ്ങി ഐ എസ്‌ എൽ ടീം.സൂപ്പർ ലീഗിന് മുന്നോടിയായി നടന്ന പരിശീലനമത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ് സി ഗോവയെ പരാജയപ്പെടുത്തിയത്.

വെള്ളിയാഴ്ച്ച ഗോവയിലെ ബംബോളിം സ്റ്റേഡിയത്തിലായിരുന്നു മത്സരം. ബ്രണ്ടൻ വൻലാൽ റെംഡികയും ചാൾസ് ഡിസൂസയും വിജയികൾക്ക് വേണ്ടി ഗോൾ നേടിയപ്പോൾ മൻവീർ സിംഗിന്റെ വകയായിരുന്നു ഗോവയുടെ ആശ്വാസ ഗോൾ.

-Advertisement-

5 വിദേശ താരങ്ങളെ അണിനിരത്തിയ ഈസ്റ്റ് ബംഗാളിനെതിരെ 3 വിദേശികളുമായാണ് സെർജിയോ ലൊബെറോ ടീമിനെ ഇറക്കിയത്.മത്സരം പത്ത് മിനുട്ടെത്തിയപ്പോളേക്കും യുസയുടെ കോർണർ കിക്ക് ഗോളാക്കിമാറ്റിയ വൻലാൽ റെംഡിക ഈസ്റ്റ് ബംഗാളിന് ലീഡ് നൽകി. തുടന്ന് അവസരങ്ങൾ പാഴാക്കുന്നതിൽ ഇരു ടീമുകളും മത്സരിച്ചപ്പോൾ ഗോളുകൾ ഒഴിഞ്ഞ് നിന്നു.

അവസാന പത്ത് മിനുറ്റിൽ മികച്ച പ്രകടനം നടത്തിയ ഗോവ മൻവീർ സിംഗിലൂടെ സമനില ഗോൾ കണ്ടെത്തിയെങ്കിലും ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല. സൂപ്പർ സബ്ബായി ഇറങ്ങിയ ചാൾസ് ഡിസൂസയുടെ ഇഞ്ചുറി ടൈം ഗോൾ ഗോവൻ പ്രതീക്ഷകൾ തകർത്തതിനൊപ്പം മത്സര പരാജയവും സമ്മാനിച്ചു.