SHARE

ഒറ്റ മത്സരത്തിൽ രണ്ട് ഹാട്രിക്ക് നേടിയ ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ആഷസിനുള്ള ഒരുക്കങ്ങൾ ഗംഭീരമായി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടിയായിരുന്നു സ്റ്റാർക്കിന്റെ ഈ മിന്നും പ്രകടനം. നേരത്തെ, ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്ക് നേടിയിരുന്ന സ്റ്റാർക്ക് രണ്ടാം ഇന്നിംഗ്സിലും വെസ്റ്റേൺ ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തി.

ഹാട്രിക്ക് നേടിയ ശേഷം സ്റ്റാർക്ക്

 

ഓസ്ട്രേലിയയിൽ വെച്ച് നടന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഒറ്റ മത്സരത്തിൽ നിന്ന് ഒരാൾ രണ്ട് ഹാട്രിക്ക് നേടുന്നത് ഇതാദ്യമാണ്.ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ താരവും സ്റ്റാർക്കാണ്.1907 ലെ ഒരു കൗണ്ടി മത്സരത്തിൽ മിഡിൽസക്സിനു വേണ്ടി ആൽബർട്ട് ട്രോട്ടും 1912 ൽ ദക്ഷിണാഫ്രിക്കക്കെതിരെ ജിമ്മി മാത്യൂസും സമാന നേട്ടം കൈവരിച്ചിരുന്നു.

രണ്ടിന്നിംഗ്സുകളിലും ഹാട്രിക്ക് സ്വന്തമാക്കിയ താരം മത്സരത്തിൽ മൊത്തം ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. സ്റ്റാർക്കിന്റെ പ്രകടനത്തിന്റെ ബലത്തിൽ ന്യൂ സൗത്ത് വെയിൽസ് ടീം 171 റൺസിന് മത്സരം സ്വന്തമാക്കി. വിക്കറ്റ് പോകാതെ 179 എന്ന നിലയിൽ നിന്നായിരുന്നു 223 റൺസിന് വെസ്റ്റേൺ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. അതിന് കാരണക്കാരനായത് സ്റ്റാർക്കും.

ആഷസിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് ഏറെ സന്തോഷം പകരുന്നതാണ് സ്റ്റാർക്കിന്റെ ഈ പ്രകടനം. ഈ മികവ്വ, രുന്ന ആഷസിലും അദ്ദേഹത്തിന് തുടരാനായാൽ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ വിയർക്കുമെന്ന് ഉറപ്പ്.