SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഒരു വിദേശ താരം കൂടി കേരളാബ്ലാസ്റ്റേഴ്സിലെത്താൻ സാധ്യത.ഉഗാണ്ടൻ മധ്യനിരതാരവും നിലവിൽ കെനിയൻ ക്ലബ്ബ്‌ എ എഫ് സി ലെപ്പേഡ്സിന്റെ കളികാരനുമായ കെസിറോൺ കിസിറ്റോയേയാണ് കേരളം നോട്ടമിടുന്നത്.

ഐ എസ് എൽ നിയമപ്രകാരം ഒരു ടീമിൽ 8 വിദേശതാരങ്ങൾ വരെ ആകാമെങ്കിലും കേരളബ്ലാസ്റ്റേഴ്സ് ഇതേ വരെ 7 പേരെ മാത്രമാണ് ടീമിലെത്തിച്ചത്.അത് കൊണ്ട് തന്നെ ടീമിലെ എട്ടാം വിദേശതാരമായി കിസിറ്റോ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.

കെനിയൻ പ്രീമിയർ ലീഗ് ടീമായ എ എഫ് സി ലെപ്പേഡിന്റെ പ്രധാന താരങ്ങളിലൊന്നായ ഈ പത്തൊൻപത്കാരൻ 20 മത്സരങ്ങളിൽ ഉഗാണ്ടയുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്.കെനിയൻ ടീമുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ ഒത്തുവന്നാൽ താരത്തെ കൈമാറ്റം ചെയ്യാൻ ഒരുക്കമാണെന്ന് ഗോൾ ഡോട്ട് കോമിനോട് സംസാരിക്കവേ ക്ലബ്ബ് ചെയർമാൻ ഡാൻ മ്യൂൾ വ്യക്തമാക്കി.കിട്ടിയ വാർത്തകൾ വെച്ച് നോക്കുമ്പോൾ കിസിറ്റോ, ഈ സീസൺ ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ പന്ത് തട്ടാനാണ് സാധ്യത.