SHARE

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ഐഎസ്എല്‍ സീസണ്‍ നാലിന്റെ ആദ്യ മത്സരത്തിന് കൊച്ചി വേദിയാകും. എ ടി കെ തന്നെയാണ് എതിരാളികള്‍. ഫൈനലിന്റെ വേദിയായി കോല്‍ക്കത്തയെ തെരഞ്ഞെടുത്തതോടെയാണ് കൊച്ചിക്ക് ഉദ്ഘാടന മത്സരം കളിക്കാനുള്ള അവസരമൊരുങ്ങിയത്. ഫെബ്രുവരി ഒന്‍പതിന് കൊച്ചിയില്‍ നടക്കേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്‌സ്- കോല്‍ക്കത്ത മത്സരം ഇതോടെ കോല്‍ക്കത്തയിലേക്ക് മാറും.

 

ലീഗ് ഘട്ടത്തിലാകെ ഹോം, എവേ മല്‍സരങ്ങളായി 10 ടീമുകളും കൂടി 90 മല്‍സരങ്ങള്‍ കളിക്കും. അതിനുശേഷം രണ്ടു പാദങ്ങളുള്ള സെമി ഫൈനലും ഒടുവില്‍ ഫൈനലും. ഫൈനല്‍ മല്‍സരത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. ഇതു പിന്നീട് അറിയിക്കുമെന്നാണ് പ്രഖ്യാപനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മല്‍സരം ഉണ്ടായിരിക്കില്ല. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഓരോ മല്‍സരങ്ങള്‍ ഉണ്ടാകും. രാത്രി എട്ടു മണിക്കായിരിക്കും ഈ മല്‍സരങ്ങള്‍ നടക്കുക. ഞായറാഴ്ച രണ്ടു മല്‍സരങ്ങള്‍ ഉണ്ടാകും. വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളിലൊരാളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് കേരളത്തിലെത്തിയിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മല്‍സരങ്ങള്‍ (തീയതി, എതിരാളി)

നവംബര്‍ 17 എ ടി കെ

നവംബര്‍ 24 ജംഷഡ്പുര്‍ എഫ്‌സി

ഡിസംബര്‍ മൂന്ന് മുംബൈ സിറ്റി എഫ്‌സി

ഡിസംബര്‍ 15 നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഡിസംബര്‍ 31 ബെംഗളുരു എഫ്‌സി

2018 ജനുവരി 4 പുണെ സിറ്റി എഫ്‌സി

ജനുവരി 21 എഫ്‌സി ഗോവ

ജനുവരി 27 ഡല്‍ഹി ഡൈനാമോസ്

ഫെബ്രുവരി 23 ചെന്നൈയിന്‍ എഫ്‌സി