SHARE

 

അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ടീമിനെ നയിക്കുന്നത്. സിദ്ധാര്‍ഥ് കൗള്‍ ആണ് ടീമിലെ പുതുമുഖം. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് കൗളിന് വിളി വരാന്‍ കാരണം. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല.

അതേസമയം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയെ അജിങ്ക്യ രഹാനെ നയിക്കും. വിരാട് കോഹ്ലി കൗണ്ടി ക്ലബ്ബായ സറെയ്ക്കായി കളിക്കാന്‍ പോകുന്നതിനാലാണിത്. കരുണ്‍ നായരും കുല്‍ദീപ് യാദവും ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ രോഹിത് ശര്‍മയെ പരിഗണിച്ചില്ല. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റാണിത്. ജൂണ്‍ 14ന് ബംഗളൂരുവിലാണു മത്സരം. കൗണ്ടി കളിക്കാന്‍ പോകുന്ന കോഹ്ലി അയര്‍ലന്‍ഡില്‍വച്ച് ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും. അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ടീം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ട്വന്റി-20ക്കുള്ള ടീം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം എന്നിവയും പ്രഖ്യാപിച്ചു.

ടി20 ടീം- കോഹ്‌ലി, ധവാന്‍, രോഹിത്, രാഹുല്‍, റെയ്‌ന, മനീഷ്, ധോണി, ഹര്‍ദിക്, കാര്‍ത്തിക്, ചഹാല്‍, കുല്‍ദീപ്, സുന്ദര്‍, ഭുവനേശ്വര്‍, ബുംറ, കൗള്‍. ടെസ്റ്റ് ടീം- രഹാനെ, പൂജാര, ധവാന്‍, മുരളി, രാഹുല്‍, കരുണ്‍, സാഹ, അശ്വിന്‍, ജഡേജ, കുല്‍ദീപ്, ഉമേഷ്, ഷാമി, ഹര്‍ദിക്, ഇഷാന്ത്, ശാര്‍ദുല്‍ ഠാക്കൂര്‍.