SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച ടീമുകള്‍ ഏതൊക്ക? ഈ ചോദ്യത്തിനു അത്ഭുതപ്പെടുത്തുന്ന ഉത്തരമാണ് പോര്‍ച്ചുഗീസ് കോച്ച് ജോസ് മൗറീന്യോ നല്‍കുന്നത്. മത്സരങ്ങളുടെ വിശകലത്തിനിടെയാണ് അദ്ദേഹം ടീമുകളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയത്. വിലയിരുത്തലിലെ അത്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ് സൂപ്പര്‍ ടീമുകളായ ചെല്‍സയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബി ടീമും കഴിഞ്ഞെ വരു എന്നതാണ് മൗറിന്യോയുടെ വിലയിരുത്തല്‍.

ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റി. രണ്ടാം സ്ഥാനത്ത് ലിവര്‍പൂള്‍. മൂന്നാം സ്ഥാനത്ത് ടോട്ടനം നാലാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബി ടീം. ഇതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സയും അദ്ദേഹത്തിന്റെ പട്ടികയില്‍.
ചെല്‍സയേയും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനേയും മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ആളാണ് മൗറിന്യോ.

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയേയും അദ്ദേഹം പുകഴ്ത്തി. ഒരോ പൊസിഷനിലും മികച്ച രണ്ടുതാരങ്ങളെ എടുത്താണ് പെപ് സിറ്റിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.