SHARE

ചെൽസിയുടെ സൂപ്പർ താരമായിരുന്ന ഫ്രാങ്ക് ലംപാർഡ് വീണ്ടും ക്ലബ്ബിലെത്തുന്നു. എന്നാൽ ഇത്തവണ കളികാരനായിട്ടല്ല, ടീമിന്റെ ടെക്ക്നിക്കൽ ഡയറക്ടറായാണ് ലംപാർഡിന്റെ റോൾ.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോല്പിച്ച പ്രകടനത്തിന് ശേഷം ഏവരെയും ഞെട്ടിച്ച് കൊണ്ട് ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായിരുന്ന എമനാലോ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ആ ഒഴിവിൽ ഫ്രാങ്ക് ലം പാർഡ് എത്തുമെന്നാണ് സൂചനകൾ. ആരാധകർക്കിടയിൽ ഉള്ള ജനപ്രീതിയും. ക്ലബ്ബ് മാനേജ്മെന്റിനോടുള്ള അടുപ്പവും ലംപാർഡ് തന്നെ ഈ സ്ഥാനത്തെത്താനുള്ള സാധ്യത കൂട്ടുന്നു.

എമനാലോയ്ക്കൊപ്പം ലംപാർഡ്

2001 മുതൽ 2014 വരെ ചെൽസിക്ക് കളിച്ചിട്ടുള്ള ലംപാർഡ് ക്ലബ്ബിനായി 429 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളിലൊന്നായ ഈ മുപ്പത്തൊൻപതുകാരൻ 2016 ൽ കളി മതിയാക്കുമ്പോൾ ന്യൂയോർക്ക് സിറ്റി എഫ് സി യുടെ താരമായിരുന്നു.