SHARE

ചൈനീസ് സൂപ്പർ ലീ​ഗിൽ ​ഗോളടിച്ചുകൂട്ടി ചൈനീസ് ദേശീയ താരം വു ലി, ലാ ലി​ഗയിലേക്ക്. സ്പാനിഷ് ക്ലബായ എസ്പാന്യോളാണ് മുന്നേറ്റനിരക്കാരനായ ലീയെ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഒരു ചൈനീസ് താരം ലാ ലി​ഗയിലെത്തുന്നത്.

കഴിഞ്ഞ സീസൺ ചൈനീസ് ലീ​ഗ് ജേതാക്കളായ ഷാങ്ഹായി സിപ്ജിൽ നിന്നാണ് ലി എസ്പാന്യോളിലെത്തുന്നത്. സീസണിൽ 27 ​ഗോളോടെ ടോപ്സ്കോററും ലീ തന്നെയായിരുന്നു. എട്ട് ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ലീയെ തേടി ലീ​ഗിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ഏകദേശം 30 ലക്ഷം യൂറോയ്ക്കാണ് ലിയെ സ്പെയിനിലെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എസ്പാന്യോളിന്റെ ചൈനീസ് ഉടമകളുടെ പ്രത്യേക താൽപര്യവും ഇതിനുപിന്നിലുണ്ട്.

-Advertisement-

പതിമൂന്ന് സീസണുകളായ ഷാങ്ഹായ് സിപ്ജിനൊപ്പം കളിക്കുന്ന ലീ 150-ലേറെ ​ഗോളുകൾ നേടിയിട്ടുണ്ട്. ചൈനീസ് ദേശീയ ടീമിനായി 63 മത്സരങ്ങളിൽ നിന്ന് 15 ​ഗോളുകളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ ചൈനയെ ക്വാർട്ടറിലേക്ക് നയിച്ചത് രണ്ട് ​ഗോൾ നേടിയ ലിയുടെ മികവ് കൂടിയായിരുന്നു