SHARE

ഐ എസ് എല്ലിലെ തുടക്കക്കാരാണ് ജംഷദ് പൂർ എഫ് സി.ലീഗിൽ തുടക്കക്കാരാണെങ്കിലും താരങ്ങൾ മുതൽ കോച്ചിംഗ് സ്റ്റാഫുകൾ വരെ ജംഷദ് പൂർ ടീമുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും പരിചയ സമ്പന്നരാണ്.ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീം മികച്ച തയ്യാറെടുപ്പുമായാണ് ഐ എസ് എല്ലിനെത്തുന്നത്.

തായ് ലാൻഡിലായിരുന്നു ജംഷദ്പൂരിന്റെ പ്രീസീസൺ ക്യാമ്പ്.അവിടെ 5 പ്രീ സീസൺ മത്സരങ്ങൾ കളിച്ച ടീം 4 എണ്ണം വിജയിച്ചു.പട്ടായ യുണൈറ്റഡിനോടുള്ള ഒരു മത്സരം മാത്രമാണ് ടീം പരാജയപ്പെട്ടത്.അഞ്ച് മത്സരങ്ങളിലായി എട്ട് ഗോളുകൾ നേടിയ അവർ 7 ഗോളുകൾ വഴങ്ങി.

 

ഒക്ടോബറിലെ തായ് ലൻഡ് പ്രീ സീസൺ കഴിഞ്ഞ് നവംബർ ഒന്നോടേ ഇന്ത്യയിൽ തിരിച്ചെത്തിയ ജംഷദ് പൂർ കൊൽക്കത്തയിലെ മൈതാനങ്ങളിലാണ് പരിശീലനം നടത്തിയത്. നവംബർ ആറാം തീയതി ടാറ്റ സ്റ്റീൽ എഫ് സി യുമായി പരിശീലന മത്സരം കളിച്ച അവർ മറുപടിയില്ലാത്ത എട്ട് ഗോളിന് എതിരാളികളെ തകർത്തു.ഇരു ടീമുകളുടെയും നിലവാരത്തിലുണ്ടായിരുന്ന അന്തരം മത്സര ഫലത്തിലും പ്രതിഫലിച്ചെന്ന് പറയണം. എന്നാൽ ശരിക്കുമുള്ള പരീക്ഷണം ടീം നേരിടാൻ പോകുന്നതേ ഉള്ളൂ.ഇന്ത്യയിലെ തങ്ങളുടെ രണ്ടാം പരിശീലന മത്സരത്തിൽ നാളെ ഐ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളിനോടാണ് ജംഷദ് പൂർ ഏറ്റ് മുട്ടുക.താരതമ്യേന ദുർബലരായ എതിരാളികളോട് ഇതേ വരെ കളിച്ച് വന്ന അവരുടെ യഥാർത്ഥ മികവ് അറിയാൻ നാളത്തെ പരിശീലന മത്സരം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.