SHARE

ഡിസംബര്‍ 23 ന് സാന്റിയാഗോ ബെര്‍ണബ്യൂവോല്‍ നടക്കുന്ന എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് ബാഴ്സ താരം ഓസ്മെന്‍ ഡെംബെലെ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയേക്കും. ഡെംബെലെയെ ചികിത്സിച്ച ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.

വന്‍ തുക മുടക്കി ബാഴ്സ ന്യൂകാമ്പിലെത്തിച്ച ഡെംബെലെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. മൂന്നാമത്തെ മത്സരത്തിനിടെ ഡെംബെലെയുടെ പിന്‍തുടയിലെ ഞെരമ്പിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഈ വര്‍ഷത്തെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. നെയ്മര്‍ പി.എസ്.ജിയിലേക്ക് പോയതിന് പിന്നാലെയാണ് ഫ്രഞ്ച് താരം ഡെംബെലെയെ ബാഴ്സ ടീമിലെത്തിച്ചത്