പാരീസ് സെന്റ് ജെര്മെയ്ന് വീണ്ടും പരിക്കിന്റെ തിരിച്ചടി. സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ശനിയാഴ്ച്ച നടക്കുന്ന ലീഗ് വണ്‍ മത്സരത്തില്‍ ടീമിനായി കളിക്കില്ല. പരിക്കാണ് കാരണം. നെയ്മറെ കൂടാതെ മറ്റു നാലു പ്രധാന താരങ്ങളും എയ്ഞ്ചേഴ്സിനെതിരായ മത്സരത്തില്‍ പുറത്തിരിക്കും. എയ്ഞ്ചല്‍ ഡിമരിയയുടേതാണ് മറ്റൊരു സുപ്രധാന അസാന്നിധ്യം.
കുഞ്ഞ് ജനിക്കുന്നതിനാല്‍ മരിയ ഭാര്യയ്ക്കൊപ്പമാണ്. നെയ്മറിന് ശാരീരിക ബുദ്ധിമുട്ടാണെന്നാണ് കോച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പരിക്കിന്റെ പിടിയിലുള്ള തിയാഗോ മോട്ടയുടെ സേവനം പിഎസ്ജിക്കു നഷ്ടമാകും. നിലവില്‍ ലീഗ് വണ്ണില്‍ പിഎസ്ജി ഒന്നാംസ്ഥാനത്താണ്. 11 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്‍പത് ജയവും രണ്ടു സമനിലയുമായി 29 പോയിന്റുണ്ട് പിഎസ്ജിക്ക്. രണ്ടാമതുള്ള മൊണാക്കോയുടെ സമ്പാദ്യം 25 പോയിന്റ്ാണ്.