SHARE

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിടാനുണ്ടായ സാഹചര്യം തന്റേതിന് സമാനമെന്ന് ബ്രസീൽ ഇതിഹാസതാരം റൊണാള്‍ഡോ.1997-ല്‍ ബാഴ്‌സലോണ വിട്ട് റൊണാള്‍ഡൊ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനില്‍ ചേര്‍ന്ന സാഹചര്യത്തെയാണ് നെയ്മറിന്റെ പാരീസ് സെന്റ് ജര്‍മനിലേക്കുള്ള കൂടുമാറ്റവുമായി ഉപമിക്കുന്നത്.

ലാ ലീഗയില്‍ 37 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളുമായി വിസ്മയപ്രകടനമാണ് റൊണാള്‍ഡോ ബാഴ്‌സയില്‍ നടത്തിയത്. ആ വര്‍ഷം തന്നെയാണ് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും റൊണാള്‍ഡോയെത്തേടിയെത്തിയത്.അതിനിടെയായിരുന്നു അപ്രതീക്ഷിതമായി റോണോ ഇറ്റാലിയന്‍ ലീഗിലെത്തുന്നത്.

നെയ്മറിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.എന്നാല്‍ ബാഴ്‌സലോണ അധികൃതരുമായുണ്ടായ പ്രശ്നങ്ങളാകാം അതിന് പിന്നില്‍, എനിക്ക് നേരിടേണ്ടിവന്നതുപോലെ, റൊണാള്‍ഡോ പറഞ്ഞു.റൊണാള്‍ഡോയെ പോലെ മിന്നുന്ന ഫോമില്‍ കളിക്കുന്ന സമയത്താണ് നെയ്മറും ടീം വിടുന്നത്. റെക്കോര്‍ഡ് തുകയ്ക്കുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ ലോകം വളരെയേറെ ചര്‍ച്ച ചെയ്തിരുന്നു.