ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിയ എ എഫ് സി ‘A’ ലൈസൻസ് കോഴ്സിന്റെ ഫലം പ്രഖ്യാപിച്ചു.കേരള ബ്ലാസ്റ്റേഴ്സ് മിഡ് ഫീൽഡറായാ അറാത്താ ഇസുമിക്കൊപ്പം 8 പേരാണ് കോഴ്സ് പാസായത്.ഈ ഒൻപത് പേർക്കും എ എഫ് സി ‘A’ ലൈസൻസ് ലഭിക്കും.
മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിയും സ്റ്റീവൻ ഡയസും ഉൾപ്പെടെ 23 പേരാണ് കഴിഞ്ഞ ഓഗസ്റ്റിൽ കൊൽക്കത്തയിൽ പൂർത്തിയായ കോഴ്സിൽ പങ്കെടുത്തത്.ഇവരിൽ 9 പേർക്ക് മാത്രമേ ‘A’ ലൈസൻസ് സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ.
അറാത്ത ഇസുമിയെ കൂടാതെ ലൈസൻസ് സ്വന്തമാക്കിയവർ ഇവരാണ്.റെനഡി സിംഗ്,ക്ലിഫോർഡ് മിറാൻഡ,അനുപ് സിംഗ്,മോഹൻ സുരേഷ്,സമിർ നായിക്,അൽതാഫുദ്ദീൻ അഹമ്മദ്,ദിനേശ് നായർ,വിവേക് റാവത്.