SHARE

വിമർശകരോട് ഗൂഗിൾ നോക്കാൻ പറഞ്ഞ് റയൽ മാഡ്രിഡ് താരം ക്രിസ്റ്റാനോ റൊണാൾഡോ.ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്സ്പറിനോട് 3-1 ന്റെ തോൽവി ഏറ്റു വാങ്ങിയതിനു ശേഷമായിരുന്നു റൊണാൾഡോയുടെ വിമർശകർക്കുള്ള ഉപദേശം. ” ഞാൻ ശാന്തനാണ്.ഒരു താരം ഒരു മത്സരം നന്നായി കളിച്ചോ ഇല്ലയോ എന്നൊന്നും വിമർശകർക്ക് അറിയേണ്ടതില്ല.അവർക്ക് വേണ്ടത് ഗോളുകൾ മാത്രമാണ്.കളിയിലെ മികവ് അവർ അടയാളപ്പെടുത്തുന്നത് ഗോളുകൾ മാത്രം നോക്കിയാണ്”.

എന്റെ സ്റ്റാറ്റ്സ്.അതിനെക്കുറിച്ച് താൻ കൂടുതലൊന്നും പറയുന്നില്ല.നിങ്ങൾ പോയി ഗൂഗിളിൽ നോക്കൂ.ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾസ് എന്ന പേരിൽ നിങ്ങൾക്ക് അത് കാണാൻ കഴിയും. റൊണാൾഡോ പറഞ്ഞ് നിർത്തി.

നാല് തവണ ബാലൺ ഡി ഓർ കരസ്ഥമാക്കിയിട്ടുള്ള ക്രിസ്റ്റ്യാനോ എല്ലാത്തരം മത്സരങ്ങളിൽ നിന്നുമായി 8 ഗോളുകൾ ഈ സീസണിൽ നേടിയിട്ടുണ്ട്. ആറു ഗോളുകളുമായി നിലവിലെ ചാമ്പ്യൻസ് ലീഗ് ടോപ്സ്കോററും ഈ റയല്‍ മാഡ്രിഡ് താരമാണ്‌