കേരള ബ്ലാസ്റ്റേഴ്‌സിലെ എട്ടാമത്തെ വിദേശതാരമായി ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ എത്തുന്നു. കെനിയന്‍ ക്ലബായ എ.എഫ്.സി ലപ്പേഡ്‌സിന്റെ താരമായ കിസീറ്റോയും, ക്ലബുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കെനിയന്‍ ക്ലബുമായി കരാറുണ്ടായിരുന്നതിനാല്‍ കിസീറ്റോയെ ടീമിലെത്തിക്കാന്‍ നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. അടുത്ത ആഴ്ചയോടെ കറാര്‍ റദ്ദാക്കി കിസീറ്റോയെ വിട്ടുനല്‍കുമെന്ന് ലപ്പേഡ്‌സ് വ്യക്തമാക്കി. അതേസമയം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയാലും ജനുവരിക്ക് മുന്‍പ് കിസിറ്റോയ്ക്ക് കളിക്കാനാകുമോയെന്ന കാര്യം സംശയമാണ്. ജനുവരിയില്‍ അടുത്ത് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമേ കിസീറ്റോയ്ക്ക് കളിക്കാന്‍ സാധിക്കുകയുള്ളു.