SHARE

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ് ഫീൽഡർ മൗറെയ്ൻ ഫെല്ലയ്നിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്ന് തുർക്കി ക്ലബ്ബ് ബെസിക്തസ്. ഈ സമ്മർ വിന്റോയോടെ ഫെല്ലെയ്നിയും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുകയാണ്. ഇതാണ് ബെൽജിയൻ താരത്തിൽ ബെസിക്തസ് താല്പര്യംപ്രകടിപ്പിക്കാൻ കാരണം.

സൂപ്പർ ലീഗിൽ ബെസിക്തസിന്റെ എതിരാളികളായ ഗളത്സാരെയുമായി ചേർത്തും ഫെല്ലെയ്നിയെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. ബെൽജിയൻ താരം ഗളത്സാരെയിലേക്കാണ് പോവുന്നു എന്നായിരുന്നു അന്ന് കേട്ടത്.

-Advertisement-

“ഫെല്ലെയ്നി ഞങ്ങളുടെ ലിസ്റ്റിലുണ്ട്. അടുത്ത വിന്റോയിൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ ഞങ്ങൾ ശ്രമിക്കും”. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ബെസിക്തസ് എക്സിക്യൂട്ടീവ് ബോർഡ് അംഗമായ മെറ്റിൻ അൽബയ്റാക് പറഞ്ഞു. എന്നാൽ ലിസ്റ്റിൽ അദ്ദേഹം മാത്രമല്ല ഉള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

2013 ൽ ഓൾഡ് ട്രാഫോഡിലെത്തിയ ഫെല്ലെയ്നി മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 95 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. ആറടിയിലേറെ ഉയരമുള്ള ഈ ഇരുപത്തിയൊൻപതുകാരൻ തന്റെ ഉയരക്കൂടുതൽ പ്രയോജനപ്പെടുത്തി കളിക്കുന്ന താരമാണ്.