SHARE

യൂറോപ്യന്‍ ലീഗുകളിലെ നിലവിലെ ഏറ്റവും മികച്ച മുന്നേറ്റനിര ഏതാണ്. ഇത്തരമൊരു ചോദ്യത്തിന് മിക്കവരും ഉത്തരം പറയുക ബാഴ്‌സയെന്നോ റയലെന്നോ പിഎസ്എജിയെന്നോ ഒക്കെയാവും. എന്നാല്‍ സത്യത്തില്‍ ഇവരൊന്നുമല്ല അക്കാര്യത്തില്‍ മുമ്പന്മാര്‍. ഫ്രഞ്ച് ലീഗില്‍ കളിക്കുന്ന ലയണ്‍ ടീമിലെ എന്‍എംഎം ത്രയത്തിനാണ് ആ വിശേഷണം കൂടുതല്‍ ചേരുക.

ഫ്രഞ്ച് ലീഗില്‍ മൂന്നാംസ്ഥാനത്താണെങ്കിലും നബീല്‍ ഫെക്കിര്‍-മരിയാനോ- മെംപിസ് ഡീപ്പേ സഖ്യം ഇതുവരെ അടിച്ചുകൂട്ടിയത് 26 ഗോളുകളാണ്. മറ്റെല്ല ത്രയങ്ങളും ഇവര്‍ക്കു പിന്നിലാണ് ഇക്കാര്യത്തില്‍. ഫെക്കീര്‍ ഇതുവരെ നേടിയത് 11 ഗോളുകള്‍. മരിയാനോ ഒന്‍പതും ഡീപ്പേ ആറും തവണ വലകുലുക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജി അഗ്യൂറോ-ഗബ്രിയേല്‍ ജീസസ്, റഹീം സ്‌റ്റെര്‍ലിംഗ് ത്രയമാണ് ഗോള്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഇവര്‍ മൂവരും കൂടി ഇതുവരെ 22 തവണ എതിര്‍വലയില്‍ പന്തെത്തിച്ചു. ഇംഗ്ലീഷ്, സ്പാനിഷ് ലീഗുകളെക്കാള്‍ കരുത്ത് കുറഞ്ഞ ലീഗാണെങ്കിലും ഫ്രാന്‍സിന്റെ ലയണിന്റെ നേട്ടങ്ങള്‍ ചെറുതായി കണ്ടുകൂടാ. ലയണ്‍ ആകെ നേടിയ ഗോളുകള്‍ 32 ആണെന്നു കൂടി കണക്കാക്കുമ്പോള്‍.