SHARE

സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത റയല്‍ മഡ്രിഡിന് വീണ്ടും തിരിച്ചടി നല്‍കി, വെയില്‍സ് താരം ഗാരെത് ബെയിലിന് പിന്നേയും പരിക്കേറ്റു. ഇടതു കാലിന്റെ മസിലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബെയിലിന് ഒരു മാസത്തോളം വീണ്ടും പുറത്തിരിക്കേണ്ടി വരും. ക്ലബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സീസണില്‍ ഒമ്പത് മത്സരങ്ങള്‍ മാത്രം കളിച്ച ബെയില്‍. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ അവസാനമാണ് കളിക്കളം വിട്ടത്. അടുത്ത ആഴ്ച അത്‌ലെറ്റിക്കോ മഡ്രിഡുമായാണ് റയലിന്റെ മത്സരം. മഡ്രിഡ് ഡര്‍ബിക്ക് മുന്നോടിയായുള്ള ടീമിന്റെ പരിശീലനത്തിനിടെ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് വീണ്ടും പരിക്കേറ്റത്.

സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ബെയിലിന് ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. അയർലൻഡിനോട് തോൽവിയണയേണ്ടി വന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും വെയിൽസ് നിരയിൽ കളിക്കാൻ ബെയിലുണ്ടായിരുന്നില്ല.