പുല്‍മൈതാനത്ത് പന്തുരുളുമ്പോള്‍ ഗാലറി ഇളകിമറിയും.കൊച്ചിയില്‍ ഇക്കുറി ആവേശം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ആരാധകരായ മഞ്ഞപ്പട.
യൂറോപ്യന്‍ ലീഗുകളിലെ ഗാലറികളില്‍ കാണികള്‍ ഒന്നടങ്കം ഏറ്റുവിളിക്കുന്ന സ്തുതിഗീതങ്ങള്‍(ചാന്റ്) ഇക്കുറി കൊച്ചിയിലും അലയടിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വിലയേറിയ സൈനിംഗായ ബള്‍ഗേറിയന്‍ സൂപ്പര്‍താരം ദിമിതര്‍ ബെര്‍ബാറ്റോവ് ചാന്റാണ് ആരാധകര്‍ പുറത്തിറക്കിയത്.’ബര്‍ബ ഈസ് ഓ ഫയര്‍’ എന്ന് തുടങ്ങുന്ന 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ചാന്റ് മഞ്ഞപ്പട ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അതേ സമയം സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നുള്ളത്. 2016 മെയില്‍ വിഗാന്‍ അത്‌ലെറ്റിക്ക് ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായ സീന്‍ കെഡി, വിഗാന്‍ താരമായ വില്‍ ഗ്രിഗ്‌സിനെ പുകഴ്ത്തി വില്‍ ഗ്രിഗ്‌സ് ഈസ് ഓ ഫയര്‍ എന്ന ചാന്റ് യൂടൂബില്‍ ഇട്ടത് വന്‍ ഹിറ്റായിരുന്നു. ഇതിന്റെ അതേ ഈണത്തിലാണ് ബെര്‍ബറ്റോവ് ചാന്റും തയ്യാറാക്കിയത്.
എന്നാല്‍ ഈ ഈണത്തിന്റെ യഥാര്‍ഥ അവകാശി ഇറ്റാലിയന്‍ പോപ്പ് ഗായിക ഗാലയാണ്. ഗാലയുടെ ഹിറ്റായ ഫ്രീഡ് ഫ്രം ഡിസയറിന്റെ താളത്തിനൊത്താണ് രണ്ട് ചാന്റുകളും.
ചാന്റിനൊപ്പം കൈയ്യടികളുമായുള്ള ആരാധകരുടെ മറ്റൊരു വീഡിയോയും മഞ്ഞപ്പട ഇറക്കിയിട്ടുണ്ട്.കഴിഞ്ഞ യൂറോകപ്പില്‍ തരംഗമായ ഐസ്‌ലന്‍ഡ് ടീമിന്റെ ആഘോഷമായ വൈക്കിങ് ക്ലാപിനോട് മത്സരിക്കാവുന്ന തരത്തില്‍ ചാന്റ് മാറ്റിയെടുക്കാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.