SHARE

ഇന്നലെ ചെന്നൈയിനെതിരെയുള്ള മത്സരത്തിലെ കനത്ത തോല്‍വിക്കു ശേഷം പ്രതികരിക്കവെയാണ് സഹല്‍ പ്രതീക്ഷ പങ്കു വച്ചത്. വരും മത്സരങ്ങളില്‍ ടീം ശക്തമായി തിരിച്ചു വരുമെന്ന് സഹല്‍ പറഞ്ഞു. ടീമിന്റെ പ്രകടനം മോശമായിരുന്നുവെന്ന് അദ്ദേഹവുംവിലയിരുത്തി.

തോല്‍വിയില്‍ നിരാശയുണ്ടെന്നും ചെന്നൈയിന്റെ ആദ്യ ഗോളാണ് എല്ലാ പദ്ധതികളും തെറ്റിച്ചതെന്നും സഹല്‍ പറഞ്ഞു. സഹല്‍ ഇന്നലെ രണ്ടാം പകുതിയിലായിരുന്നു ഇറങ്ങിയത് എന്നാല്‍ സഹലിനും തിളങ്ങാനായിരുന്നില്ല. ചെന്നൈയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിന്റെ താല്‍വി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. ഏഴു പോയിന്റ് മാത്രമാണ് ടീമിനുള്ളത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് പരാജയ കാരണമെന്നായിരുന്നു മത്സരശേഷം ടീം സഹപരിശീലകന്റെ വിലയിരുത്തല്‍.