SHARE

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ തോറ്റതോടെ വിമര്‍ശകര്‍ രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യയുടെ തോല്‍വിക്കു വിവിധ കാരണങ്ങളാണ് പലരും നിരത്തുന്നത്. ചിലര്‍ ധോണിയുടെ മെല്ലപ്പോക്കിനെയാണ് കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്നത്. എന്നാല്‍ ചില മുന്‍കാല താരങ്ങള്‍ അഞ്ചാം ബൗളറുടെ അഭാവത്തെപ്പറ്റി ആശങ്ക പെടുന്നുണ്ട്. എന്നാല്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെ ഈ കാരണങ്ങളെ തള്ളി രംഗത്തെത്തി.

രാജ്‌കോട്ടിലെ തോല്‍വിക്കു കാരണം ബൗളര്‍മാരാണെന്ന വിമര്‍ശനം ശരിയല്ലെന്നാണ് ഭുവി പറയുന്നത്. ഒരിക്കലും ബൗളര്‍മാരെ കുറ്റംപറയാന്‍ പറ്റില്ല. ഇതേ ബൗളര്‍മാര്‍ തന്നെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേയും വിന്‍ഡീസിലും മികച്ച പ്രകടനം നടത്തിയതെന്ന് താരം പറയുന്നു. രണ്ടാം മത്സരത്തില്‍ കിവികള്‍ 194 റണ്‍സാണ് അടിച്ചുകൂട്ടിയത്.

പരമ്പരയിലുടനീളം മികച്ച ബൗളിംഗ് നടത്തുന്ന ജസ്പ്രീത് ബുംറെയെ പ്രശംസിക്കാനും ഭുവി മറന്നില്ല. ബുംറെയുടെ ആക്ഷന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. അദേഹത്തിന്റെ യോര്‍ക്കറുകളും സ്ലോ ബോളുകളും മനസിലാക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്കു കഴിയാതെ വരുന്നു. ഇന്ത്യയുടെ മുന്നോട്ടു പ്രയാണത്തില്‍ ബുംറെയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് ഭുവനേശ്വര്‍ പറഞ്ഞു.