SHARE

മികച്ച ആരാധക കൂട്ടായ്മയ്ക്ക്‌ ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് നൽകുന്ന അവാർഡിന്റെ അവസാന ലിസ്റ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്‌ സി യുടെ വെസ്റ്റ്‌ ബ്ലോക്ക്‌ ബ്ലൂസും ഇടം നേടി. വോട്ടെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക

ഐ എസ്‌ എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട. കേരളത്തിന് പുറത്തും അംഗങ്ങളുള്ള അവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വരെ ഫാൻ ഗ്രൂപ്പ് ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിനായി വിദേശത്തേക്ക് പോയപ്പോൾ മഞ്ഞപ്പടയിലെ അംഗങ്ങൾ ടീമിനെ അവിടെ സന്ദർശിച്ചിരുന്നു. പുറം രാജ്യങ്ങളിൽ ഉള്ളത് പോലെയുള്ള ട്രാവലിംഗ് ഫാൻസ് (ടീമിനൊപ്പം സഞ്ചരിച്ച് കളി കാണുന്നവർ) ആണ് മഞ്ഞപ്പട. ഇന്ത്യയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളെല്ലാം മഞ്ഞ പുതപ്പിക്കുന്നത് മഞ്ഞപ്പടയാണ്.

ബ്ലാസ്റ്റേഴ്സിന് മഞ്ഞപ്പട എങ്ങനെയോ അത് തന്നെയാണ് ബംഗളൂരു എഫ് സിക്ക് വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയം നീലയിൽ മുക്കുന്നത് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആണ്. വലിയ ബാനറുകളും കളികാർക്ക് വേണ്ടിയുള്ള ചാന്റുകളുമായി എത്തുന്ന ഈ ആരാധകക്കൂട്ടം കണ്ടീരവയിൽ കളിക്കാനെത്തുന്ന ടീമുകൾക്കെല്ലാം തലവേദനയാണ്.

വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്

 

ആദ്യത്തെ ഇന്ത്യൻ സ്പോർട്സ് ഓണേഴ്സ് അവാർഡ് നടക്കുന്നത്, മുംബൈയിൽ വരുന്ന നവംബർ 11 ആം തീയതിയാണ്. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സി ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നടത്തുന്ന വോട്ടെടുപ്പ് വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുക. ആരാധകർക്ക് നവംബർ 10 ന് രാത്രി 12 മണി വരെ തങ്ങളുടെ ഇഷ്ട ടീമിന് വേണ്ടി വോട്ട് ചെയ്യാം.

മഞ്ഞപ്പടയ്ക്കും വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനും പുറമേ ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്റെ ആരാധകരായ ‘നമ്മ ടീമും’, ‘ദി ഭാരത് ആർമി’യും മത്സരത്തിനുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റ് മുട്ടുമ്പോൾ അന്തിമ വിജയം ആർക്കൊപ്പമാവും. കാത്തിരിക്കണം നവംബർ 11 വരെ.