SHARE

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷകരമായ വാർത്തയാണ് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. കനത്ത മഴ മാറിയെന്നും ഇപ്പോളുള്ള ചെറിയ ചാറ്റൽ മഴ മാറിയാൽ കളി തുടങ്ങുമെന്നുമാണ് അറിയുന്നത്.

7 മണിക്ക് തുടങ്ങേണ്ട മത്സരമാണ് മഴ മൂലം നീണ്ടു പോവുന്നത്.സൂപ്പർ സോപ്പറുകൾ മൈതാനത്തെത്തിയതോടെ കാണികളും ആവേശത്തിലാണ്.ഗ്രൗണ്ടിലുള്ള വെള്ളം വലിച്ചെടുക്കാൻ ഉപയോഗിക്കുന്നതാണ് സൂപ്പർ സോപ്പർ.ഗ്രൗണ്ട് മൂടിയിരുന്ന കവറുകളിൽ ചിലത് ഇപ്പോൾ മാറ്റിയിട്ടുണ്ട്.

എന്നാൽ എട്ട് മണിയായിട്ടും കളി തുടങ്ങാനാവാത്തതിനാൽ മത്സരത്തിന്റെ ഓവറുകൾ നഷ്ടപ്പെട്ട് തുടങ്ങി. ഓരോ നാല് മിനുറ്റ് കളി താമസിക്കുമ്പോളും ഒരു ഓവർ വീതം മത്സരത്തിൽ നിന്ന് നഷ്ടപ്പെടുന്നുണ്ട്.ഒൻപത് മണിയോടെ മഴ മാറിയാൽ 5 ഓവർ മത്സരത്തിനുള്ള സാധ്യതയുണ്ട്.9.46 ആണ് മത്സരം തുടങ്ങാനുള്ള കട്ട് ഓഫ് സമയം.

ഏറെ പ്രാർത്ഥനകളോടും പ്രതീക്ഷകളോടുമാണ് കേരളത്തിലെ ഓരോ ക്രിക്കറ്റ് പ്രേമിയും കാത്തിരിക്കുന്നത്.മഴ ദൈവങ്ങൾ ഇവർക്ക് മുന്നിൽ കനിഞ്ഞാൽ മല്ലൊരു ത്രില്ലർ മത്സരത്തിനാകും ഗ്രീൻ ഫീൽഡ് സാക്ഷിയാവുക