SHARE

ആവേശക്കടലിലാണ് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം. കുറച്ച് ദിവസങ്ങളായി പെയ്ത് കൊണ്ടിരിക്കുന്ന മഴയെ തോൽപ്പിച്ചെത്തിയ ആരാധകർ സ്റ്റേഡിയം നിറച്ചു കഴിഞ്ഞു. മത്സരത്തിന്റെ ടോസിംഗ് ഇതേ വരെ നടന്നില്ലെങ്കിലും കാണികൾ പേടിക്കണ്ട കാര്യമില്ല.

കാരണം, കനത്ത മഴ ഗ്രീൻ ഫീൽഡിൽ നിന്നൊഴിഞ്ഞിരിക്കുന്നു. നിലവിൽ  ചാറ്റൽ മഴ മാത്രമാണ് ഉള്ളതെന്നും അത് മാറുന്ന മുറയ്ക്ക് മത്സരം തുടങ്ങും എന്നുമാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.എത്ര കനത്ത മഴ പെയ്താലും മത്സരം മുടങ്ങാനുള്ള സാധ്യത വളരെ കുറവാണെന്ന കെ സി എ യുടെ അവകാശ വാദം വെറുതെയല്ല.കാരണം രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻ ഫീൽഡിലേത്. മത്സരത്തിനിടെ മഴ മാറാതെ നിന്നാൽ മാത്രമേ കളി നടക്കാതെ വരുകയുള്ളൂ. മഴ മാറിയാൽ പത്തു മിനിറ്റിനുള്ളിൽ മത്സരം പുനരാരംഭിക്കാവുന്ന സംവിധാനം ഇവിടെയുണ്ട്. അത് കൊണ്ട് തന്നെ കളി നടക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്.

മഴ ടോസ് വൈകിപ്പിച്ചെങ്കിലും ആരും നിരാശരാകേണ്ട കാര്യമില്ല. ഒരടിപൊളി ഫൈനൽ മത്സരം കാണാൻ എല്ലാവരും തയ്യാറെടുത്തോളൂ.  ‘ലേറ്റാ വന്താലും ലേറ്റസ്റ്റാതാ വരുവേൻ’ എന്നാണല്ലോ.