SHARE

സീരി ഏയിലേക്ക് തങ്ങളുടെ കന്നി സീസണിനായി കടന്നുവന്ന ബെനെവെന്റോ ഫുട്‍ബോൾ ക്ലബ്ബിനെ നിരീക്ഷകർ അതിശയത്തോടെയാണ് കണ്ടത്. കഴിഞ്ഞ സീസണിൽ കാഴ്ച്ചവെച്ച കുതിപ് സീരി എ യിലും വമ്പൻമാർക്ക് ഭീഷണിയാകുമെന്നവർ വിധിയെഴുതി. എ ന്നാൽ കാര്യങ്ങൾ സംഭവിച്ചത് മറിച്ചായിരുന്നു. എതിരാളികൾക്ക് കുതിര കയറാനായുള്ള ഉപകരണം മാത്രമായി അവർ ചുരുങ്ങി.

യുവന്റസിനോട് കഴിഞ്ഞ ദിവസമേറ്റ തോൽവി സീസണിലെ തുടർച്ചയായ പന്ത്രണ്ടാമത്തേതായിരുന്നു. അടുത്തമത്സരത്തിൽ സസുളയോട് പൊരുതുന്ന അവർ
നാണക്കേടൊഴിവാക്കാനുള്ള ശ്രമത്തിലാണ്. 12 മത്സരങ്ങളിൽ തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് 1930 ൽ “കൈവരിച്ച”നേട്ടത്തിനൊപ്പമെത്തിയ ബെനെവെന്റോ നാണക്കേടിന്റെ റെക്കോർഡ്
തങ്ങളുടെ പേരിലാക്കുമോ എന്നാണ് ഫുട്‍ബോൾ ലോകം ഉറ്റുനോക്കുന്നത്.

യൂറോപ്പിലെ് ടോപ് 5 ലീഗുകളിലെ ഏറ്റവും മോശം തുടക്കം എന്ന റെക്കോർഡ് മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം പങ്കുവെക്കുന്ന ബെനെവെന്റോ അത് തങ്ങളുടെ പേരിലേക്കാക്കുമോ? അതോ സ്വന്തം കാണികളുടെ മുന്നിൽ ആദ്യപോയിന്റ് നേട്ടം കൈവരിക്കുമോ? കാത്തിരുന്നു കാണാം…