SHARE

ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ലയണല്‍ മെസ്സി കളിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുമെന്ന് ആഴ്‌സനല്‍ പരിശീലകന്‍ വെംഗര്‍. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത, മെസ്സിയുടെ ഹാട്രിക്ക് പ്രകടനത്തെ പ്രശംസിച്ചായിരുന്നു വെംഗര്‍ ഇത് പറഞ്ഞത്.

മെസ്സി ലോകകപ്പ് കളിക്കാനെത്തുന്നത് വ്യക്തിപരമായി സന്തോഷം നല്‍കുന്ന കാര്യമാണ്. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും മെസ്സിയുടേയും അര്‍ജന്റീനയുടേയും കളി ഇഷ്ടപ്പെടും. അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടാനാകാതെ പോയിരുന്നെങ്കില്‍ തനിക്ക് സങ്കടമാകുമായിരുന്നെന്നും വെംഗര്‍ പറഞ്ഞു.
ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഏറ്റവും ബുദ്ധിമുട്ട് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പാണെന്നും വെംഗര്‍ പറഞ്ഞു.