SHARE

ജമ്മുകാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിവസം ആദ്യ സെഷൻ കഴിയുമ്പോൾ 150-5 എന്ന നിലയിൽ.46 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് ആകെ 196 റൺസിന്റെ ലീഡായി.

45-1 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് 66 റൺസെത്തിയപ്പോളേക്കും നാല് ബാറ്റ്സ്മാന്മാരെ നഷ്ടമായി.19 റൺസുമായി ജലജ് സക്സേനയാണ് മൂന്നാം ദിനം ആദ്യം പുറത്തായത്.തുടർന്ന് ആദ്യ ഇന്നിംഗ്സിലെ സെഞ്ചൂറിയൻ സഞ്ജു സാംസണിന്റെ ഊഴമായിരുന്നു.പർവേസ് റസൂലിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ കുരുങ്ങി പുറത്താകുമ്പോൾ 2 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ സച്ചിൻ ബേബിയും പുറത്തായപ്പോൾ 4-66 എന്ന നിലയിൽ കേരളം പരുങ്ങി.

ആറാം വിക്കറ്റിൽ ഒത്തു ചേർന്ന രോഹൻ പ്രേം – അരുൺ കാർത്തിക്ക് സഖ്യം കൂടുതൽ നഷ്ടമില്ലാതെ ആതിഥേയരെ മുന്നോട്ട് കൊണ്ട് പോയെങ്കിലും ഉച്ച ഭക്ഷണത്തിന് തൊട്ടുമുൻപ് കാർത്തിക്കിനെ വീഴ്ത്തിയ അമിർ അസീസ് മൂന്നാം ദിവസത്തെ ആദ്യ സെഷൻ കാശ്മീരിന്റേതാക്കി മാറ്റി.52 റൺസുമായി രോഹൻപ്രേമും 13 റൺസുമായി സൽമാൻ നിസാറുമാണ് നിലവിൽ ക്രീസിലുള്ളത്.