SHARE

പരുക്കേറ്റ ടോട്ടൻഹാം ഹോട്സ്പർ സ്ട്രൈക്കർ ഹരി കെയ്നിനെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. മറ്റൊരു ടോട്ടൻഹാം താരമായ ഹാരി വിങ്ക്സിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

സൗഹൃദമത്സരങ്ങളിൽ ജർമ്മനിയേയും, ബ്രസീലിനെയുമാണ് ഇംഗ്ലണ്ട് നേരിടുന്നത്. മറ്റൊരു സൂപ്പർ താരം ഡെലി അലിയും ഇത്തവണ ഇംഗ്ലണ്ട് ടീമിനൊപ്പമില്ല. പിൻ തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഹരി കെയ്ന് പകരക്കാരനായി വെസ്റ്റ് ബ്രോമിന്റെ മധ്യനിര താരം ജേക്ക് ലിവർമോർ ടീമിലെത്തിയിട്ടുണ്ട്.

ഹരി കെയ്നിന്റെ അഭാവത്തിൽ സ്വാൻസിയ സിറ്റിക്ക് വേണ്ടി ഈ സീസൺ ലോണിൽ കളിക്കുന്ന ചെൽസി താരം ടമി എബ്രഹം ദേശീയ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന