SHARE

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. അടുത്തകാലത്ത് മോശം പ്രകടനം തുടരുന്ന കെയ്ല്‍ ഹോപ്പിനെ ടീമിൽ നിന്ന് ഒഴിവാക്കി. സുനില്‍ ആംബ്രിസാണ് പകരക്കാരന്‍. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ച ടീമില്‍ നിന്ന് മറ്റു മാറ്റങ്ങളില്ല. ഈ മാസം 25നാണ് പര്യടനം തുടങ്ങുക.

ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്ന മികവാണ് ആംബ്രിസിന് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. വിന്‍ഡീസിന്റെ പുതിയ ബാറ്റിംഗ് സെന്‍സേഷന്‍ ഷായ് ഹോപ്പിന്റെ ജേഷ്ഠനാണ് ഒഴിവാക്കപ്പെട്ട കെയ്ല്‍ ഹോപ്പ്. ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കെയ്‌ലിന് കാര്യമായി തിളങ്ങാനായിരുന്നില്ല. 13 ഇന്നിംഗ്‌സുകളിൽ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 43 മാത്രമാണ്.

ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍) ക്രെയ്ഗ് ബ്രേത്‌വെയ്റ്റ്, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ജെറോം ബ്ലാക്ക്‌വുഡ്, റോസ്റ്റണ്‍ ചേസ്, മിഗുള്‍ കമ്മിന്‍സ്, ഷെയ്ന്‍ ഡോവ്‌റിച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്, അല്‍സാരി ജോസഫ്, കെയ്‌റണ്‍ പവല്‍, റെയ്മണ്‍ റീഫര്‍, കെമര്‍ റോച്ച്.