SHARE

ഇറ്റാലിയൻ ഫുട്ബോളിലെ സൂപ്പർ‍താരമായ ഡാനിയേലെ ഡി റോസി ഇനി ലാറ്റിനമേരിക്കയിലേക്ക്. അർജന്റൈൻ സൂപ്പർ ക്ലബായ ബോക്കാ ജൂനിയേഴ്സുമായി മധ്യനിരതാരം ഡി റോസി കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയുൾപ്പെടയുള്ളവ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഇറ്റാലിയൻ സൂപ്പർ ക്ലബായ റോമയ്ക്കായി രണ്ട് പതിറ്റാണ്ടോളം കളിച്ച ഡി റോസി മെയ് മാസത്തിലാണ് ക്ലബ് വിട്ടത്. ഇതോടെ വിരമിക്കാനായിരുന്നു റോസി പദ്ധതിയിട്ടിരുന്നത്. എന്നാൽ റോമയിൽ ഡി റോസിയുടെ സഹതാരമായിരുന്ന അർജന്റൈൻ ഡിഫൻഡർ നിക്കോളാസ് ബർദിസോയുടെ ഇടപെടലാണ് ഈ തീരുമാനത്തിൽ മാറ്റമുണ്ടാക്കിയത്. ഇപ്പോൾ ബോക്കാ സ്പോർട്ടിങ് ഡയറക്ടറായ ബർദിസോ റോസിയെ അർജന്റീനയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

ആദ്യം ഇതിനോട് താൽപര്യം കാണിക്കാതിരുന്ന റോസി, ഇപ്പോൾ ബർദിസോയുടെ നർബന്ധത്തിന് വഴങ്ങിയെന്നാണ് വാർത്തകൾ. എട്ട് മാസത്തേക്ക് മാസത്തെ കരാറിലായിരിക്കും റോസി എത്തുക എന്നാണ് റിപ്പോർ‍ട്ട്. എട്ട് ലക്ഷം യൂറോയാണ് ഇതിനായി റോസിക്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.