SHARE

ഇത്തവണ ഐ പി എല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി വിന്‍ഡീസ് താരം ആന്‍ഡ്രെ റസ്സല്‍ പുറത്തെടുത്തത്. 13 മത്സരങ്ങളില്‍ നിന്ന് 204.82 സ്‌ട്രൈക്ക് റേറ്റോടെ 510 റണ്‍സാണ് റസ്സല്‍ അടിച്ചു കൂട്ടിയത്. ഐ പി എല്ലില്‍ ബോളര്‍മാരുടെ പേടി സ്വപ്‌നമായ റസ്സലിന്റെ വീക്ക്‌നെസ് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കൊല്‍ക്കത്തയിലെ സഹതാരം കുല്‍ദീവ് യാദവ്.

ടേണ്‍ ചെയ്യുന്ന പന്തുകള്‍ റസ്സലിന്റെ വീക്ക്‌നെസ് ആണെന്നാണ് കുല്‍ദീപ് യാദവ് വെളിപ്പെടുത്തിയത്. ‘ ടേണ്‍ ചെയ്യുന്ന പന്തുകള്‍ നേരിടുന്നതില്‍ റസ്സല്‍ ബുദ്ധിമുട്ടുന്നുണ്ട്, പന്ത് ടേണ്‍ ചെയ്യുകയാണെങ്കില്‍ അതാണ് റസ്സലിന്റെ വീക്ക്‌നെസ്’ – കുല്‍ദീപ് യാദവ് പറഞ്ഞു. ഇത് മാത്രമല്ലെന്നും ലോകകപ്പില്‍ റസ്സലിനെ വീഴ്ത്താന്‍ തനിക്ക് വേറെ പ്ലാനുകളുണ്ടെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.