SHARE

ഐപിഎല്ലിന് മുന്നോടിയായി ടീമുകളെല്ലാം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. മൂന്ന് തവണ ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ്, തങ്ങളുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് പ്രീസീസൺ പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദിവസം കൂറ്റൻ ഷോട്ടുകളിലാണ് മുംബൈ താരങ്ങൾ പരിശീലനം നടത്തിയത്. ഇതിനിടയിൽ ക്രുനാൽ പാണ്ട്യയ്ക്ക് മുംബൈയുടെ ബാറ്റിംഗ് പരിശീലകൻ റോബിൻ സിംഗ് നൽകിയ ബാറ്റിംഗ് ചലഞ്ച് ഏറെ ശ്രദ്ധേയമായി.

നെറ്റ്സിൽ ക്രുനാലിനെതിരെ ത്രോ ഡൗൺ ചെയ്ത് കൊണ്ടിരുന്നപ്പോളായിരുന്നു അദ്ദേഹത്തിന് റോബിൻ സിംഗ് ഒരു വെല്ലുവിളി നീട്ടിയത്. അടുത്ത മൂന്ന് പന്തുകളിഒ നിന്ന് 10 റൺസ് നേടണമെന്നതായിരുന്നു ഈ വെല്ലുവിളി. റോബിൻ സിംഗിന്റെ വെല്ലുവിളി ക്രുനാൽ ഏറ്റെടുത്തു. എന്നാൽ ഷോർട്ട് പിച്ചായെത്തിയ ആദ്യ പന്ത് നന്നായി കണക്ട് ചെയ്യാൻ ക്രുനാലിന് കഴിഞ്ഞില്ല. പക്ഷേ ആദ്യ പന്ത് പാഴാക്കിയെങ്കിലും അടുത്ത രണ്ട് പന്തുകളിൽ തുടർച്ചയായ രണ്ട് കൂറ്റൻ സിക്സറുകൾ പറത്തി പാണ്ട്യ റോബിൻ സിംഗിന്റെ ബാറ്റിംഗ് ചലഞ്ചിൽ വിജയിക്കുകയായിരുന്നു.