SHARE

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ വെസ്റ്റിൻഡീസ് കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നു. 123 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാമിന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മൂന്നാംദിനം കളിഅവസാനിക്കുമ്പോൾ 325/4 എന്ന അതിശക്തമായ നിലയിലാണ്. മത്സരത്തിൽ നിലവിൽ 448 റൺസിന്റെ മുൻ തൂക്കം അവർക്കുണ്ട്. 111 റൺസോടെ ബാറ്റിംഗ് തുടരുന്ന നായകൻ ജോറൂട്ടാണ് ഇംഗ്ലണ്ട് ബാറ്റിംഗിലെ താരം.

വെസ്റ്റിൻഡീസിനെ അവരുടെ ആദ്യ ഇന്നിംഗ്സിൽ 154 റൺസിൽ ചുരുട്ടിക്കൂട്ടിയതിന് ശേഷം രണ്ടാമിന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട്, നായകൻ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിൽ മുന്നേറുകയായിരുന്നു. ജോ ഡെൻലി 69 റൺസെടുത്തും, ജോസ് ബട്ലർ 56 റൺസും നേടി പുറത്തായി. മൂന്നാംദിനം കളിഅവസാനിക്കുമ്പോൾ 111 റൺസോടെ നായകൻ ജോ റൂട്ടും, 29 റൺസെടുത്ത ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.