SHARE

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 110 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളും, 4 സിക്സറുകളുമടക്കമാണ് രോഹിത് തന്റെ 22-ം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. രോഹിതിന്റെ ബാറ്റിംഗ് മികവിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറിയ ഇന്ത്യ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 41 ഓവറിൽ 184/5 എന്ന നിലയിലാണ്.

9 ഓവറുകൾശേഷിക്കേ 105 റൺസാണ് ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ വേണ്ടത്. 3 റൺസെടുത്ത‌ രവീന്ദ്ര ജഡേജയാണ് ക്രീസിൽ രോഹിതിന് കൂട്ട്. 51 റൺസെടുത്ത് പുറത്തായ ധോണിയും, രോഹിതും കൂടിയുള്ള കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്.