SHARE

വനിതാ ഏഷ്യാ കപ്പിൽ നിർണായക മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറി. ലഭിക്കുന്ന സൂചനകൾ പ്രകാരം കോവിഡ് ബാധയെത്തുടർന്ന് ഇന്ത്യൻ ടീമിന് മതിയായ താരങ്ങളെ കളത്തിലിറക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ പിന്മാറിയാൽ എതിരാളികളായ ചൈനീസ് തായ്പേയിയെ വിജയികളായി പ്രഖ്യാപിക്കും. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇറാനെതിരായ ആദ്യ മത്സരത്തിന് തലേന്നാണ് ഇന്ത്യൻ ടീമിവ്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആ മത്സരത്തിൽ രണ്ട് താരങ്ങളുടെ സേവനം ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടർന്നാണിപ്പോൾ നിർണായകമായ മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആശങ്കപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നത്.

ഇന്ന് രാത്രി ഏഴരയ്ക്ക് മുംബൈയിസെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനായി ചൈനീസ് തായ്പേയ് ടീം എത്തിക്കഴിഞ്ഞു. എന്നാൽ ഇന്ത്യൻ ടീം ഇതുവരെ എത്തിയിട്ടില്ല എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ലഭിക്കുന്ന സൂചനകൾ പ്രകാരം ഇന്ത്യൻ ടീമിലെ പതിമൂന്ന് പേർക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്.