SHARE

പലപ്പോഴും ലീ​ഗുകളിൽ കിരീടപ്പോരാട്ടം പോലെ തന്നെ ആവേശം പകരാറുള്ളതാണ് നിലനിൽപ്പിനായുള്ള പോരാട്ടവും. എന്നാൽ ഇം​ഗ്ലണ്ടിലെ മൂന്നാം ഡിവിഷനിലെ നിലനിൽപ്പിനായുള്ള പോരാട്ടം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. ഒന്നും രണ്ടുമല്ല, പതിമൂന്ന് ടീമുകളാണ് തരംതാഴ്ത്തൽ ഒഴിവാക്കാനിയി ലീ​ഗിൽ മത്സരിക്കുന്നത്.

24 ടീമുകൾ കളിക്കുന്ന ലീ​ഗാണ് ഇത്. ഇതിൽ 12-ാം സ്ഥാനത്തുള്ള പ്ലിമത്ത് മുതൽ അവസാന സ്ഥാനത്തുള്ള ബ്രാഡ്ഫോർഡ് സിറ്റി വരെയുള്ള ടീമുകളാണ് തരംതാഴ്ത്തൽ ഭീഷണി നേരിടുന്നത്. ലീ​ഗിൽ 38 മത്സരങ്ങൾ പൂർത്തിയായപ്പോൾ പ്ലിമത്തിന് 45 പോയിന്റാണുള്ളത്. ബ്രാഡേഫോർഡിനാകട്ടെ 36 പോയിന്റും. ഈ രണ്ട് ടീമുകൾ തമ്മിൽ പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റ് അന്തരമുണ്ടെന്നത് യാഥാർഥ്യമാണെങ്കിലും പോയിന്റ് പട്ടിക പരിശോധിച്ചാൽ മനസിലാകും പോരാട്ടം എത്രത്തോളം കടുപ്പമാണെന്ന്

പ്ലിമത്തിനേക്കാൾ മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് ലീ​ഗിൽ 21-ാം സ്ഥാനത്തുള്ള വാൾസാൾ എന്നതാണ് ശ്രദ്ധേയം. ഒരു പക്ഷെ അടുത്ത മത്സരം വാൾസാൾ ജയിക്കുകയും പ്ലിമത്ത് തോൽക്കുകയും ചെയ്താൽ പോയിന്റ് പട്ടിക നേരെ തിരയാം എന്നതാണ് സാഹചര്യം. 45 പോയിന്റുള്ള പ്ലിമത്തിന് പിന്നാലെ അഞ്ച് ടീമുകളാണ് 44 പോയിന്റുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

ലീ​ഗിൽ ഇനി എട്ട് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ഓരോ മത്സരം കൊണ്ട് വേണമെങ്കിലും പോയിന്റ് നിലയിൽ കാര്യമായ മാറ്റമുണ്ടാകാം. ടീമുകളൊന്നും തന്നെ സ്ഥിരതയാർന്ന പ്രകടനം നടത്തുമില്ല. ഈ സാഹചര്യത്തിൽ ലീ​ഗിൽ നിന്ന് ആരൊക്കെ തരംതാഴ്ത്തപ്പെടുമെന്നത് ഫോട്ടോഫിനിഷേലേക്ക് നീങ്ങാം