ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ഐ പി എല്‍ പതിനൊന്നാം സീസണെ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ആരാധകരുടെ ആവേശം ഇരട്ടിയാക്കാന്‍ പുതിയ തീം സോംഗും പുറത്തുവന്നിരിക്കുകയാണ്. മുഴുവന്‍ ടീമുകളുടെ പ്രകടനങ്ങളും അപൂര്‍വ്വ നിമിഷങ്ങളും കോര്‍ത്തിണക്കിയാണ് പാട്ട് പുറത്തിറങ്ങിയിട്ടുള്ളത്.
The wait is finally over! The much anticipated #VIVOIPL 2018 anthem is here, heralding the face-off of the #BestvsBest! Is khel ka yaaron kya kehna! pic.twitter.com/MgpvoJVjYC
— Star Sports (@StarSportsIndia) March 12, 2018
ഇത്തവണ പതിവിന് വിപരീതമായി സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കാണ് കളി സംപ്രേക്ഷണം ചെയ്യുന്നത്. താരലേലത്തിനൊപ്പം താരങ്ങളെ നിലനിര്‍ത്തുന്ന പരിപാടിയും ആരാധകരുടെ മുന്നിലെത്തി. ഒപ്പം വ്യത്യസ്തമായ പല പരിപാടികളും സ്റ്റാര്‍ നെറ്റ് വര്‍ക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആവേശം പകരുന്നുണ്ട്.
ഏപ്രില്‍ ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ-ചെന്നൈ പോരാട്ടത്തിലൂടെയാണ് ഐ പി എല്‍ പതിനൊന്നാം എഡിഷന് മത്സരങ്ങള്‍ക്ക് തുടക്കമാവുക. മെയ് 20 വരെ നടക്കുന്ന ലീഗ് റൗണ്ടില്‍ ആകെ 56 മത്സരങ്ങളാണുള്ളത്. മെയ് 22, 23, 25 തീയ്യതികളില്‍ പ്ലേ ഓഫ് മത്സരങ്ങളും 27ന് ഫൈനലും നടക്കും. മുംബൈ തന്നെയാണ് ഫൈനലിന് വേദിയാകുന്നതും.