SHARE

ഖത്തർ ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാൻ സാധ്യത. ടീമുകളുടെ എണ്ണം കൂട്ടി ടൂർണമെന്റ് നടത്തുന്നതിനെക്കുറിച്ച് ഫിഫ സമിതി നടത്തിയ സാധ്യതാ പഠനം അനുകൂല റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതോടെ നിർണായക മാറ്റം 2022-ൽ സംഭവിക്കാനുള്ള സാധ്യതയേറി

ഖത്തറിനൊപ്പം ഏതെങ്കിലുമൊരു അയൽ രാജ്യത്ത് കൂടി മത്സരങ്ങൾ നടത്താൻ തയ്യാറായൽ ടീമുകളുടെ എണ്ണം കൂട്ടാമെന്നാണ് സാധ്യതാ പഠത്തിൽ വ്യക്തമായത്. വെള്ളിയാഴ്ച അമേരിക്കയിൽ നടക്കുന്ന ഫിഫ യോ​ഗത്തിൽ ഇക്കാര്യം ചർച്ചയാകും. എങ്കിലും ജൂണിൽ മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുയുള്ളു.

​ഗൾഫ് മേഖലയിൽ ഖത്തറുമായി യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ നയനന്ത്ര തർക്കങ്ങളിലാണ്. ഇത് ഫിഫയ്ക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ കുവൈറ്റ് അല്ലെങ്കിൽ ഒമാൻ എന്നീ രാജ്യങ്ങളിലൊന്നിനെ ഖത്തറിനപ്പം ആതിഥേയരാക്കാനുള്ള സാധ്യതയാണ് മുഖ്യമായും പരി​ഗണിക്കുന്നത്.