SHARE

ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കാഷെയറും സോമര്‍സെറ്റും തമ്മില്‍ നടന്ന മത്സരം ശ്രദ്ധയാകര്‍ഷിച്ചത് വിക്കറ്റ് വീഴ്ച കൊണ്ടാണ്. ഒരുദിവസം മാത്രം വീണത് 22 വിക്കറ്റുകള്‍! ഒരു ടീമിന് മൂന്നു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടുതവണ ബാറ്റിംഗിനിറങ്ങേണ്ടിയും വന്നു. എന്തായാലും പിച്ചിനെപ്പറ്റി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം തുടങ്ങി.

മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രെസ്‌കോത്തിക് കളിക്കുന്ന സോമര്‍സെറ്റിനെതിരേ ആദ്യം ബാറ്റുചെയ്ത ലങ്കാഷെയറിന് പാളി. വെറും 99 റണ്‍സിന് ടീമിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. സോമര്‍സെറ്റ് ബാറ്റിംഗിലും വിക്കറ്റു വീഴ്ച ഉണ്ടായെങ്കിലും അതിവേഗം സ്‌കോര്‍ ചെയ്തതിനാല്‍ 192 റണ്‍സെടുക്കാനായി. കളി അവസാനിക്കും മുമ്പ് വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടി വന്ന ലങ്കാഷെയറിന് രണ്ടാം ഇന്നിംഗ്‌സിലും രണ്ടുവിക്കറ്റ് നഷ്ടമായി. വെറും ഏഴു റണ്‍സാണ് ഇപ്പോള്‍ അവരുടെ സ്‌കോര്‍ബോര്‍ഡില്‍ ഉള്ളത്.