SHARE

ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ടീമുകൾക്ക് തങ്ങളുടെ സ്ക്വാഡിൽ 26 താരങ്ങളെ വരെ ഉൾപ്പെടുത്താം. നേരത്തെ 23 അം​ഗ സ്ക്വാഡായിരുന്നു അനുവദിച്ചിരുന്നത്. ഇതാണിപ്പോൾ 26 ആക്കി ഉയർത്തിയത്. ഇക്കാര്യത്തിന് ഫിഫ അനുമതി നൽകി.

സ്ക്വാഡിന്റെ അം​ഗബലം കൂട്ടുന്നതിന് പിന്നിൽ രണ്ട് കാരണങ്ങളാണുള്ളത്. കോവിഡ് പ്രതിസന്ധി തന്നെയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം തന്നെ ലോകകപ്പിന്റെ പതിവില്ലാത്തെ സമയക്രമവും ഈ തീരുമാനമെടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചിട്ടുണ്ട്. മുമ്പ് ജൂൺ-ജൂലൈ മാസങ്ങളിലായി നടന്നിരുന്ന ലോകകപ്പ് ഇക്കുറി നവംബർ-ഡിസംബർ മാസങ്ങളിലാണ് അരങ്ങേറുന്നത്.

നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഇക്കുറി ഖത്തറിൽ ലോകകപ്പ് അരങ്ങേറുന്നത്. സെന​ഗലും നെതർലന്ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടമത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം.