SHARE

യൂറോപ്യൻ ലീ​ഗുകളിൽ പരിശീലകർക്ക് നിലവിൽ കഷ്ടകാലമാണ്. ഈ സീസൺ തുടങ്ങിയതിന് ശേഷം ഇതുവരെ മാത്രം അ‍ഞ്ച് പ്രധാന ലീ​ഗുകളിലായി 28 പേരാണ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. ഇതിൽ തന്നെ ചില ക്ലബുകൾ ഒന്നിലേറെപ്പേരെ പരീക്ഷിച്ച് പുറത്താക്കിക്കഴിഞ്ഞു.

ഇറ്റാലിയൻ സെരി എയാണ് പരിശീലകരെ പുറത്താക്കുന്നതിൽ മുൻപന്തിയിലുള്ളത്. ഇതുവരെ ഒമ്പത് പേർക്കാണ് സെരി എയിൽ പണി പോയത്. നാപ്പോളിയുടെ കാർലോ ആൻചലോട്ടി, എ.സി.മിലാന്റെ മാർക്കോ ജിയാംപോളോ, ഫിയോറെന്റിനയുടെ വിൻസെൻസോ മോന്റേല, സാംപ്ദോറിയയുടെ യുസേബിയോ ഡി ഫ്രാൻസിസ്കോ എന്നിവരാണ് പുറത്താക്കപ്പെട്ടവരിൽ പ്രമുഖർ. ജെനോവ, ബ്രെസിയ എന്നീ ക്ലബുകൾ രണ്ട് പരിശീലകരെ വീതം ഇക്കുറി മാറ്റി.

ഇം​ഗ്ലീഷ് പ്രീമയിർ ലീ​ഗിൽ ഇക്കുറി ഇതുവരെ ആറ് പരിശീലകർക്കാണ് പണി പോയത്. ടോട്ടനത്തിന്റെ മൗറീഷ്യോ പോച്ചെറ്റിനോ, ആഴ്സനലിന്റെ യുനായ് എമ്റി, വെസ്റ്റ് ഹാമിന്റെ മാനുവൽ പെല്ലെ​ഗ്രിനി എന്നിവരാണ് പുറത്താക്കപ്പെട്ടവരിൽ പ്രമുഖർ. വാറ്റ്ഫോർഡ് രണ്ട് തവണ ഇതിനകം പരിശീലകരം മാറ്റി.

സ്പാനിഷ് ലീ​ഗിൽ ഇതുവരെ അഞ്ച് പരിശീലകർക്കാണ് പണി പോയത്. ഫ്രഞ്ച് ലീ​ഗ്, ബുന്ദസ്സി​ഗ എന്നിവിടങ്ങളിൽ നാല് പരിശീലകർ വീതവും പുറത്തായി. ജർമനിയിൽ ബയേൺ മ്യൂണിച്ചിന്റെ നിക്കോ കോവാക്കും, ഫ്രാൻസിൽ മൊണാക്കോയുടെ ലിയനാർഡോ ജാർഡിമും പുറത്തായ പ്രമുഖരിൽ പെടുന്നു.