ദക്ഷിണാഫിക്കന്‍ മുന്‍ താരം ജെ പി ഡുമിനി പ്രാദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ഒരു ഓവറില്‍ അടിച്ച് കൂട്ടിയത് 37 റണ്‍സ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന കാര്യത്തില്‍ ഡുമിനി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
2013ല്‍ മുന്‍ സിംബാബ്വെ താരം എല്‍ട്ടണ്‍ ചിഗുംബുര ബംഗ്ലാദേശി ബൗളറായ അലാവുദ്ദീന്‍ ബാബുവിനെ ഒരു ഓവറില്‍ 39 റണ്‍സടിച്ചതാണ് നിലവില്‍ റെക്കോര്‍ഡ്. ഐ പി എല്ലില്‍ കൊച്ചി ടസ്കേഴ്സ് താരമായിരുന്ന പ്രശാന്ത് പരമേശ്വരൻ്റെ ഒരു ഓവറില്‍ ബാംഗ്ലൂരിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല് 37 റണ്‍സ് അടിച്ച് പറത്തിയിട്ടുണ്ട്.
ന്യലാന്ഡ്സില് കേപ് കോബ്രാസിന് വേണ്ടി പ്രാദേശിക ലീഗില്‍ കളിക്കവെ ലെഗ് സ്പിന്നര്‍ എഡി ലീയെയാണ് ഡുമിനി ഒരോവറില്‍ 5 സിക്സുകളടക്കം 37 റണ്‍സ് അടിച്ചത്. ഓവര്‍ ഇങ്ങനെ: 6, 6, 6, 6, 2, 5 നോബോള്‍, 6. മത്സരത്തില്‍ ഡുമിനി 37 പന്തുകളില്‍ 70 റണ്‍സാണ് മത്സരത്തില്‍ സ്വന്തം പേരിലാക്കിയത്. 7 ഓവര്‍ പന്തെറിഞ്ഞ 90 റണ്‍സ് വിട്ട് കൊടുത്ത് ഒരുവിക്കറ്റാണ് വീഴ്ത്തിയത്.
ലോകകപ്പ് മത്സരത്തിനിടെ ഹെര്‍ഷലെ ഗിബ്സ് ഒരു ഓവറില്‍ ആറു സിക്സറുകള്‍ പറത്തിയതാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ റെക്കോര്‍ഡ്. ഇന്ത്യന്‍ താരം യുവരാജ് സിംഗ് ടി20 മത്സരത്തില്‍ ഒരു ഓവറില്‍ ആറു സിക്സറുകള്‍ പറത്തിയിട്ടുണ്ട്.