SHARE

സൂപ്പര്‍ താരം റൂണി വെയ്ന്‍ ഇംഗ്ലീഷ് ലീഗില്‍ തന്റെ 500-ാം മത്സരം പൂര്‍ത്തിയാക്കി. ഡെര്‍ബി കൗണ്ടിക്ക് വേണ്ടി ഫുള്‍ഹാമിനെതിരെയായിരുന്നു റൂണിയുടെ 500-ാം മത്സരം നടന്നത്. ഒരു ഗോള്‍ നേടിയാണ് താരം തന്റെ 500-ാം മത്സരം ആഘോഷിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നായക വേഷത്തില്‍ തിളങ്ങി നിന്നിരുന്ന റൂണി എവര്‍ട്ടനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 393 മത്സരങ്ങളാണ് റൂണി ലീഗില്‍ കളിച്ചിട്ടുള്ളത്. എവര്‍ട്ടനൊപ്പം 98 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഡര്‍ബി കൗണ്ടിക്കായുള്ള ഒമ്പതാം ലീഗ് മത്സരമായിരുന്നു ഇന്നലെ കളിച്ചത്. 500 ലീഗ് മത്സരങ്ങളില്‍ നിന്നായി 210 ഗോളുകളും 105 അസിസിറ്റുകളും നേടിയിട്ടുള്ള താരമാണ് റൂണി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അഞ്ച് തവണയാണ് റൂണി പ്രീമിയര്‍ ലീഗി കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്.